ചാത്തന്നൂർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കല്ലുവാതുക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കല്ലുവാതുക്കൽ ഏരിയ സെക്രട്ടറി ജയൻ, പരവൂർ മണ്ഡലം പ്രസിഡന്റ് ഉദയകുമാർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദീപ, വൈസ് പ്രസിഡന്റ് സത്യപാലൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത കുമാരി, ബ്ലോക്ക് മെമ്പർ എസ്.ആർ. രോഹിണി, ദീപ എന്നിവർ സംസാരിച്ചു.