prathishedham

ചാത്തന്നൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് അവശ്യപ്പെട്ട് ചിറക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. യു.ഡി​.എഫ് മണ്ഡലം ചെയർമാൻ സി​.ആർ. അനിൽകുമാർ, കൺവീനർ എസ്.വി​. ബൈജുലാൽ, വൈസ് പ്രസിഡന്റ് വിനോദ് പാണിയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുബി പരമേശ്വരൻ, മേരി റോസ്, യൂത്ത് കോൺഗ്രസ് നേതാവ് നന്ദു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.