photo-
എസ്.എൻ.ഡി.പിയോഗം കിടങ്ങയം 170-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേരള യൂണിവേഴ്സിറ്റി തലത്തിൽ കവിതാപാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ ഗംഗയെ കുന്നത്തുർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അനുമോദിക്കുന്നു

ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം 170-ാം നമ്പർ കിടങ്ങയം ശാഖയുടെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനോപകരണവിതരണവും കേരള യൂണിവേഴ്സിറ്റിയിൽ കവിതാപാരായണത്തിന് ഒന്നാം സ്ഥാനം കിട്ടിയ ഗംഗയ്ക്ക് അനുമോദനവും നൽകി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.വിജയരാഘവൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ആർ .സുരരാജൻ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ തഴവാ വിള ദിവാകരൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എസ്.രഞ്ജിത്ത്, യൂണിയൻ കമ്മിറ്റി അംഗം ഡി. ബാബുരാജൻ, ശാഖാ വൈസ് പ്രസിഡന്റ് എം. ആർ.കോമളകുമാരൻ , ശാഖാ വനിതാ സംഘം സെക്രട്ടറി അനിത സുരേഷ്, ശാഖാ കമ്മിറ്റി അംഗം ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ബന്ദുസേനൻ നന്ദി പറഞ്ഞു.