കൊല്ലം: എൻ.സി.പി സ്ഥാപക ദിനാഘോഷം ജില്ലാ പ്രസിഡന്റ് കെ.ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാഘവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജി.പത്മാകരൻ, പ്രതാപൻ, എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കുണ്ടറ എസ്.രാജീവ്, ജില്ലാ ഭാരവാഹികളായ വി.എസ്. ഉണ്ണിത്താൻ, നെടുവത്തൂർ രാജൻ, മേക്കോൺ രാജു, വി.വി. ഉല്ലാസ് രാജ്, ജി.അശോക് കുമാർ, അനിൽ പടിക്കൽ, എം. സെയ്ദ് മുഹമ്മദ്, അയൂബ് ഷാ തുടങ്ങിയവർ സംസാരിച്ചു.