കൊട്ടാരക്കര: ടിപ്പർ ലോറികൾക്ക് സ്കൂൾ സമയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തെറ്റിച്ചാൽ കർശന നടപടിയെടുക്കുമെന്ന് റൂറൽ എസ്.പി കെ.ബി.രവി അറിയിച്ചു. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ ലോറികൾക്ക് സഞ്ചാര നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കളക്ടറുടെ ഉത്തരവ് ലംഘിച്ച് ടിപ്പർ ലോറികൾ ഈ സമയങ്ങളിൽ നിരത്തുകളിൽകൂടി പോകുന്നതായി പരാതികളുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ നിരത്തുകളിൽ പരിശോധന കർശനമാക്കും. വാഹനങ്ങൾ കേസ് രജിസ്റ്റർ ചെയ്ത് പിടിച്ചെടുക്കുമെന്നും എസ്.പി അറിയിച്ചു.