ശാസ്താംകോട്ട: വീട്ടിലെ മിഠായി കവറുകൾ പോലും മണ്ണിലേക്ക് വലിച്ചെറിയുന്നത് വലിയ ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ
തുടങ്ങിയതാണ് രണ്ടാം ക്ലാസുകാരി ഗൗരിയുടെ ആലോചന.
സ്വന്തം വീട്ടിലെ പ്ലാസ്റ്റിക്കിനെ തുരത്താൻ ഒരു മാർഗം കണ്ടെത്താനായിരുന്നു അത്. എന്നാൽ, യുട്യൂബർ കൂടിയായ ഗൗരിക്ക് അധികം ചിന്തിക്കേണ്ടിവന്നില്ല, അതിനുമുമ്പ് കുഞ്ഞുബുദ്ധിയിൽ തെളിഞ്ഞു ഒരു ഉഗ്രൻ ഐഡിയ!
വീട്ടിലെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും നുള്ളിപ്പെറുക്കി, എണ്ണിതിട്ടപ്പെടുത്തി സൂക്ഷിച്ചുവച്ചു. രണ്ട് മാസങ്ങളിൽ വീട്ടിലെത്തിയ പ്ലാസ്റ്റിക്കുകൾ തന്നെ 400 ഗ്രാം ഉണ്ടായിരുന്നു. ഇതെല്ലാം കുപ്പികളിൽ നിറച്ചു. എന്നിട്ട് കുപ്പികൾ കൂട്ടിക്കെട്ടി, അതിനുമുകളിൽ ഇരിക്കാൻ പോന്ന ഒരു പ്രതലം വച്ചു പിടിപ്പിച്ചു.
അങ്ങനെ അതൊരു അടിപൊളി സ്‌റ്റൂളായി! മാത്രമല്ല, ശൂരനാട് നടുവിൽ എൽ. പി.എസിലെ വിദ്യാത്ഥിയായ ഗൗരി യുട്യൂബിൽ വൈറലുമായി.