
ചവറ: വാട്ടർ അതോറിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗവുമായ ചവറ കോട്ടയ്ക്കകം തുണ്ടിൽ കിഴക്കതിൽ ഡി. മന്മഥനാണ് (56) മരിച്ചത്.
ഇന്നലെ പുലർച്ചെ 1 ഓടെയാണ് സംഭവം. വാട്ടർ അതോറിറ്റി ഇടപ്പള്ളിക്കോട്ട സെക്ഷനിലെ മീറ്റർ റീഡറായ മന്മഥൻ സഹജീവനക്കാരുമായി യാത്ര കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയെത്തി ഗേറ്റ് തുറക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയതിന് ശേഷം വിലാപയാത്രയായി വാട്ടർ അതോറിറ്റി ഇടപ്പള്ളിക്കോട്ടയിലും, ചവറയിലെ ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിലും പൊതുദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒക്ടോബറിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗവും ഗ്രന്ഥശാല പ്രവർത്തകനും കൂടിയായിരുന്നു മന്മഥൻ. ഭാര്യ: ഷീജ. മക്കൾ: മീനാക്ഷി, ആദർശ്. മരുമകൻ: ശ്യാം.