sndp-3566-padam
എസ്.എൻ.ഡി.പി യോഗം 3566-ാം നമ്പർ ഇടക്കുളങ്ങര ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ്, ചികിത്സാസഹായ വിതരണം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: എസ്.എൻ.ഡി.പി യോഗം 3566-ാം നമ്പർ ഇടക്കുളങ്ങര ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റും ചികിത്സാസഹായവും വിതരണം ചെയ്തു. ഗുരുക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ. ഹരിദാസൻ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി
യൂണിയൻ സെക്രട്ടറി എ.സോമരാജൻ ചികിത്സാ സഹായവും പ്രസിഡന്റ് കെ.സുശീലൻ ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു. മുൻ യൂണിയൻ കൗൺസിലർ എൻ.രമണൻ മുഖ്യപ്രഭാഷണം നടത്തി. ഉത്തമൻ ഉണ്ണൂലേത്ത്, എ.സുനിൽകുമാർ, അഡ്വ.സുരൻ പി.ചൂളൂർ, രവീന്ദ്രൻ, രാധാകൃഷ്ണൻ ,ഷൈലജ, വസന്ത, മോഹനൻതോട്ടുകര, രാജു, ലത എന്നിവർ പ്രസംഗിച്ചു. രാജു നന്ദി പറഞ്ഞു.