con

കരുനാഗപ്പള്ളി: അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ക്യാമ്പ് ജൂലായ് 2, 3 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കും. മണ്ഡലം - നിയോജകമണ്ഡലം പ്രസിഡന്റുമാർ, ജില്ലാ - സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 200 ഓളം പ്രതിനിധികൾ പങ്കെടുക്കും. സ്വാഗതസംഘം ഭാരവാഹികളായി സി.ആർ.മഹേഷ് എം.എൽ.എ (ചെയർമാൻ),​ ബാബു.ജി.പട്ടത്താനം (ജനറൽ കൺവീനർ), ബോബൻ.ജി.നാഥ് (കോ ഓർഡിനേറ്റർ),​ കെ.സി.രാജൻ, കെ.ജി.രവി, ആർ.രാജശേഖരൻ, അഡ്വ. സവിൻസത്യൻ (രക്ഷാധികാരി),​ തൊടിയൂർ രാമചന്ദ്രൻ (വർക്കിംഗ് ചെയർമാൻ),​ നെടുങ്ങോലം രഘു (ക്യാമ്പ് ഡയറക്ടർ) എന്നിവരെ തിരഞ്ഞെടുത്തു.