 
പുനലൂർ: ഐക്കരക്കോണം എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പുനലൂർ തഹസീൽദാർ കെ.എസ്.നസിയ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാളക്കോട് വില്ലേജ് ഓഫീസർ സജികുമാർ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക കെ.സൈദ, നഗരസഭ കൗൺസിലറർ റഷീദ്ക്കുട്ടി, ശ്യംരാജ് തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് സിവിൽ ഓഫീസർ ഹരിലാൽ ക്ലാസുകൾ നയിച്ചു.