
കൊല്ലം: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ 2022-24 ബാച്ചിലേക്ക് അഡ്മിഷൻ ജൂൺ 18ന് കൊട്ടാരക്കര അവന്നൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.
ഡിഗ്രിക്ക് 50 ശതമാനം മാർക്കും, കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും എൻട്രൻസ് പരീക്ഷ എഴുതിയവർക്കും ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം. എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം. ഫോൺ: 9446835303. വെബ് സൈറ്റ്: www.kicma.ac.in.