 
പത്തനാപുരം : കർഷക സംഘം പട്ടാഴി ടൗൺ വാർഡ് സമ്മേളനം കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി രാജഗോപാൽ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് മീനം രാജേഷ് ,ഏരിയ ജോയിന്റ് സെക്രട്ടറി കെ. സുരേഷ്, വില്ലേജ് സെക്രട്ടറി സേനൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കെ.വാസുദേവൻ പിള്ള (പ്രസിഡന്റ്), സുന്ദരൻ പിള്ള ( സെക്രട്ടറി), രാമകൃഷ്ണൻ (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു. കൃഷിയിടത്തിലെ വന്യമൃഗശല്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കൃഷി,പഞ്ചായത്ത് വകുപ്പ് അധികൃതർക്ക് നിവേദനം നല്കി.