കൊല്ലം: എറണാകുളത്ത് നടക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് ഓച്ചിറയിൽ നിന്ന് ആരംഭിച്ച് നാളെ വൈകിട്ട് കടയ്ക്കലിൽ സമാപിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ,​ ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ്, ജില്ലാ ട്രഷറർ എസ്.പളനി, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട് എന്നിവർ നേതൃത്വം നൽകും.

സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ പോച്ചയിൽ, വിജയകൃഷ്ണൻ വിജയൻ, ആർ.ശരവണ ശേഖർ, എസ്.സാദിഖ്, ഖലീൽ കുരുമ്പൊലിൽ കണ്ണൻ മഞ്ജു, അബ്ദുൽ സലാം അറഫ എന്നിവർ പങ്കെടുക്കും.

ജില്ലാ ഭാരവാഹികളായ ശിവദാസൻ സോളാർ, ബി.പ്രദീപ് ഓച്ചിറ, കെ.രംഗനാഥ്, സജീവ് ന്യൂ ഫാഷൻ, നൗഷാദ് ആരബ് ഗോൾഡ്, ബോബിറോസ്, രാജു ജോൺ, അഡ്വ. സുജിത് ശിൽപ, ഷിഫാസ് നാസ്കോ, വിജയൻ പുനലൂർ,അബ്ദുൽ മുത്തലിബ് ചിന്നൂസ്, നൗഷാദ് പണിക്കശേരി, സുനിൽ വനിത, സോണിസിംല, ഹരിദാസ് മഹാറാണി, രാസപ്പൻ പളനി, ഫൈസൽ ഹെന്ന, അഡ്വ. നവാസ് ഐശ്വര്യ എന്നിവർ വിവിധ സ്ഥലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.