x-l

തഴവ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചേർന്ന വികസന സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വി.സുമലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയായി. ആരോഗ്യ,​ കാർഷിക മേഖലകൾക്ക് ഉന്നൽ നൽകുന്ന കരട് പദ്ധതി രേഖ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതകുമാരി അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, വസന്താരമേശ്, ഗ്രാമപഞ്ചായത്ത്പ്രസിഡന്റുമാരായ മിനിമോൾ നിസാം, ശ്രീദേവി ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.