popular-frend-1
പ്രവാചക നി​ന്ദയി​ൽ പ്രതിഷേധിച്ച പോപ്പുലർ ഫ്രണ്ട് കൊല്ലം വെസ്റ്റ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തി​ൽ കരുനാഗപ്പള്ളി​ നഗരത്തി​ൽ നടന്ന റാലി

കൊല്ലം: പ്രവാചക നി​ന്ദയി​ൽ പ്രതിഷേധിച്ച പോപ്പുലർ ഫ്രണ്ട് കൊല്ലം വെസ്റ്റ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തി​ൽ കരുനാഗപ്പള്ളി​ നഗരത്തി​ൽ റാലിയും പൊതുയോഗവും നടന്നു​. കേരള മുസ്‌ളിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി ഇ.കെ.സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. വെസ്റ്റ്‌ ജില്ലാ പ്രസിഡന്റ് ടി​.എച്ച്. ഷമീർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഹുസൈൻ ഫൈസി കല്ലേലിഭാഗം, ജില്ലാ സെക്രട്ടറിമാരായ സബീർ മുതിരപ്പറമ്പ്, യു.ആർ.റിയാസ് എന്നിവർ സംസാരിച്ചു. ഷെയ്ഖ് മസ്ജിദിന്റെ മുമ്പിൽ നിന്നാരംഭിച്ച പ്രകടനം കരുനാഗപ്പള്ളി നഗരസഭയ്ക്ക് സമീപം സമാപിച്ചു.