കൊല്ലം: കേരള സർവകലാശാല മലയാളം വി​ഭാഗം മുൻ മേധാവിയും സാഹിത്യ വിമർശകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ഡോ. ജി.പത്മറാവുവിന്റെ ഒന്നാം ചരമ വാർഷികാചരണത്തി​ന്റെ ഭാഗമായി​ നാളെ പേഴുംതുരുത്തിൽ അനുസ്മരണ യോഗം നടക്കും.
രാവിലെ 10.30ന് യുവശക്തി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഡോ.ജി.പത്മറാവുവിന്റേയും തൊട്ടടുത്ത ദിവസം മരണമടഞ്ഞ മാതാവ് പ്രിയംവദയുടേയും ചിത്രങ്ങൾക്ക് മുന്നി​ൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറി​ക്കുന്നത്. സാഹിത്യ വിമർശകൻ ഡോ.കെ.പ്രസന്നരാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കവി അരുണഗിരി അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.പി.ഹരിദാസ്, കേരള സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.എസ്.നസീബ്, ഡോ.ആർ.സുനിൽകുമാർ, കേരളശബ്ദം എഡിറ്റർ ആർ.പവിത്രൻ, ഡോ.ശ്രീരംഗനാഥൻ, എസ്.സുധീശൻ, എം.ആർ. ജീവൻലാൽ, സൂരജ് രവി, മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, എസ്.നാസർ തുടങ്ങിയവർ സംസാരി​ക്കും.