അഞ്ചൽ: സി.പി.ഐ അഞ്ചൽ മണ്ഡലം സമ്മേളനം സമാപിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.സലീം പതാക ഉയർത്തി. എ.ജെ. ദിലീപ് കൺവീനറും ഡോ. അലക്സാണ്ടർ കോശി, എം.ബി. നസീർ, ടി. തുഷാര തുടങ്ങിയവർ ഉൾപ്പെട്ട പ്രെസീഡിയം ആണ് സമ്മേളനം പരിപാടികൾ നിയന്ത്രിച്ചത്. അഡ്വ. പി.ആർ. ബാലചന്ദ്രൻ, ജ്യോതി വിശ്വനാഥ് തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, പി.എസ്. സുപാൽ എം.എൽ.എ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. രാജേന്ദ്രൻ, അഡ്വ. എസ്. വേണുഗോപാൽ, അഡ്വ. ആർ. സജിലാൽ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയായി ലിജു ജമാലിനെയും മുപ്പതംഗ മണ്ഡലം കമ്മിറ്റിയെയും തിരഞ്ഞെടുത്തു.