കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി​ ബന്ധപ്പെട്ട് വിചാരണ നേരിടുന്ന 51 പ്രതികൾക്കുമുള്ള കുറ്റപത്രത്തി​ന്റെ പേജുകളുടെ രണ്ടുലക്ഷത്തോളം വരുന്ന പകർപ്പുകൾ അന്വേഷണോദ്യോഗസ്ഥനായ കൊല്ലം ക്രൈംബ്രാഞ്ച് സൂപ്രണ്ട് എ.ആർ. പ്രേംകുമാർ ഇന്ന് പരവൂർ ജുഡി​ഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എഫ്.ഐ.ആർ, സാക്ഷിമൊഴികൾ, മജിസ്ട്രേറ്റ് മുമ്പകെ കൊടുത്ത മൊഴികൾ, പൊലീസ് റിപ്പോർട്ട്, പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റുകൾ, പരി​ക്ക് സർട്ടിഫിക്കറ്റുകൾ, ചികിത്സാരേഖകൾ എന്നിവ ഉൾപ്പടെയുള്ള രേഖകളാണ് കോടതിയിൽ ഹാജരാക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ.രവീന്ദ്രൻ ഹാജരായി.