 
ഓച്ചിറ : ഡൽഹി പൊലീസിന്റെ കാടത്ത സമീപനത്തിനെതിരെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ക്രൂരമായി മർദ്ദിച്ചതിനെതിരെയും ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്. വിനോദിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
അയ്യാണിക്കൽ മജീദ്, ഓച്ചിറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, അമ്പാട്ട് അശോകൻ, അൻസാർ എ. മലബാർ, എസ്. ഗീതാകുമാരി , കെ.ബി. ഹരിലാൽ, കെ. ശോഭകുമാർ, കയ്യാലത്തറ ഹരിദാസ്, സത്താർ ആശാന്റയ്യത്ത്, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.