chandrasekaranpilla-81

പ​ത്ത​നാ​പു​രം: ശ​ര​ണ്യ മോ​ട്ടോ​ഴ്‌​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യിയുമാ​യ ത​ല​വൂർ വ​ട​കോ​ട് പു​തി​യ വീ​ട്ടിൽ ആർ. ച​ന്ദ്ര​ശേ​ഖ​രൻപി​ള്ള (81) നി​ര്യാ​ത​യാ​യി. വാ​ള​കം രാ​മ​വി​ലാ​സം എ​ച്ച്.എ​സി​ലെ റിട്ട. അ​ദ്ധ്യാ​പ​ക​നാ​യി​രുന്ന ച​ന്ദ്ര​ശേ​ഖ​രൻപി​ള്ള കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് പ്രൈവ​റ്റ് ബ​സ് അ​സോ​സി​യേ​ഷൻ പ്ര​സി​ഡന്റ്, ത​ല​വൂർ വ​ട​കോ​ട് 3876 - ാം ​ന​മ്പർ എൻ.​എ​സ്.​എ​സ് ക​ര​യോ​ഗം പ്ര​സി​ഡന്റ് എന്നീ നലകളിൽ പ്രവർത്തിച്ച് വ​രി​ക​യാ​യി​രു​ന്നു. ദീർ​ഘ​കാ​ലം ത​ല​വൂർ തൃ​ക്കൊ​ന്ന​മർ​കോ​ട് ക്ഷേ​ത്രം ദേ​വ​സ്വം പ്ര​സി​ഡന്റാ​യി​രു​ന്നു. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് വീ​ട്ടുവ​ള​പ്പിൽ. ഭാര്യ: വാ​ള​കം കീ​ഴൂ​ട്ട് കു​ടും​ബാം​ഗ​മാ​യ എ​സ്. ര​മ​ണി​അ​മ്മ​ (മുൻ​ മ​ന്ത്രി പ​രേ​ത​നാ​യ ആർ. ബാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ അ​ന​ന്തി​ര​വൾ). മ​ക്കൾ: സി. ഹ​രി​കു​മാർ, സി. ഗോ​പ​കു​മാർ, സി. മ​നോ​ജ് കു​മാർ. മ​രു​മ​ക്കൾ: ആ​ശ (കെ.എ​സ്.എ​ഫ്.ഇ പു​ത്തൂർ), മാ​യ, ല​ക്ഷ്​മി.