 
ചവറ: കേന്ദ്ര സർക്കാരിന്റെ കരിമണൽ ഖനന സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കെ.എം.എം.എൽ കമ്പനി പടിക്കൽ പ്രതിഷേധിച്ചു.
സി.ആർ.മഹേഷ് എം. എൽ. എ യോഗം ഉദ്ഘാടനം ചെയ്തു. ആറ്റം ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന തോറിയം, യുറേനിയം ഉൾപ്പെടെ ധാതുക്കൾ അടങ്ങിയിട്ടുളള കരിണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകുന്നത് വഴി രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെതകർക്കുമെന്നും അതിനാൽ കരിണമൽ സ്വകാര്യവത്ക്കരണ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻതിരിയണമെന്നും സി.ആർ. മഹേഷ് എം.എൽ.എ. ആവശ്യപ്പെട്ടു.
യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ആർ. ശ്രീജിത്ത്,കോലത്ത് വേണുഗോപാൽ , സന്തോഷ് തുപ്പാശ്ശേരി, കോഞ്ചേരിൽ ഷംസുദ്ദീൻ, പന്മന ബാലകൃഷ്ണൻ, മാമൂലയിൽ സേതുക്കുട്ടൻ, പ്രസന്നൻ ഉണ്ണിത്താൻ, ഭാരവാഹികളായ ജി. ശ്രീനിവാസൻ, നജീം, എസ്. ഷാജി, ശ്രീകുമാരൻ പിളള, ഗോപകുമാർ, ശ്രീരാജ്.എൻ, ജോംജോബിറ്റ് എന്നിവർ സംസാരിച്ചു.