 
കൊല്ലം: വീടിന് അകലെ ഒരു വീട് എന്ന ആശയ സാക്ഷാത്കാരത്തിന് നഗര പരിധിയിൽ യൂത്ത് ഹോസ്റ്റൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കണമെന്ന് യൂത്ത് ഹോസ്റ്റൽസ് അസോ. കൊല്ലം ചാപ്റ്റർ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കൊല്ലത്തെ ടൂറിസം വികസനത്തിന് പ്രയോജനകരമാകുന്ന തരത്തിൽ യൂത്ത് ഹോസ്റ്റൽ നിർമ്മാണത്തിന് യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യ നാല് കോടി അനുവദിക്കാൻ തയ്യാറാണന്ന്
ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന ചെയർമാൻ എം. അബൂബക്കർ പറഞ്ഞു. ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ. ഷൈൻ സംഘടനാ നയരേഖ വിശദീകരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, എസ് സുവർണ കുമാർ, ശിവകുമാർ പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:നെടുങ്ങോലം രഘു (ചെയർമാൻ), ഒ.ബി.രാജേഷ്, ലീലാ കൃഷ്ണൻ, എസ്.താഹിന (വൈസ് പ്രസിഡന്റുമാർ), പ്രബോധ് എസ്.കണ്ടച്ചിറ (സെക്രട്ടറി), നിധിൻ സോമൻ (ഓർഗനൈസിംഗ് സെക്രട്ടറി), മണക്കാട് സജി (ട്രഷറർ) എസ്. ശ്രീഷ് കുമാർ (എൻവയോൺമെന്റ് പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർമാൻ), ജെ. ഗോഡ്വിൻ (ചെയർമാൻ, അഡ്വഞ്ചർ പ്രൊമോഷൻ കമ്മിറ്റി) ഗോപൻ കുറ്റിച്ചിറ (ചെയർമാൻ, ഹോസ്റ്റൽ ഡെവലപ്മെന്റ് കമ്മിറ്റി) എസ്.സുവർണകുമാർ (രക്ഷാധികാരി)