photo

കൊല്ലം: പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവെൻഷൻ കവിയും കലാപ്രവ‌ർത്തകനുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് ബീനാ സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൻ.മുരളി മുഖ്യ പ്രഭാഷണം നടത്തി. സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് നേടിയ കാഥികൻ വി.ഹർഷകുമാർ, ഒ.എൻ.വി യുവസാഹിത്യ പുരസ്കാര ജേതാവ് അരുൺകുമാർ അന്നൂർ എന്നിവരെ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ആദരിച്ചു. ദക്ഷിണ മേഖലാ സെക്രട്ടറി ഡി.സുരേഷ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണിക്കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ.വസന്തകുമാർ സാംബശിവൻ, അഡ്വ.കെ.പി.സജിനാഥ്, നൃപൻദാസ്, സംഘാടക സമിതി ചെയർമാൻ കെ.സേതുമാധവൻ, കൺവീനർ ബിനു ഇടനാട്, ടി.ജി.ചന്ദ്ര കുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബീന സജീവ് (പ്രസിഡന്റ്), പ്രൊഫ.വി.ഹർഷകുമാർ, പ്രൊഫ. ഗീത സാംബശിവൻ, കെ.സുകുമാരൻ (വൈസ് പ്രസിഡന്റ്), ഡോ.സി.ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), എഴുകോൺ സന്തോഷ്, ആർ.അനിൽകുമാർ, ടി.ജി.ചന്ദ്രകുമാരി, ശ്യാം പത്തനാപുരം (ജോ. സെക്രട്ടറി), എൻ.പി.ജവഹർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.