 
കൊല്ലം: താമരക്കുളം, ബീച്ച് റോഡ് എന്നിവിടങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ ഗോലികളിച്ചു. ജില്ലാ സെക്രട്ടറി പ്രശാന്ത് ചാത്തന്നൂർ ഉദ്ഘാടനം ചെയ്തു. ആശ്രാമം ഏരിയ വൈസ് പ്രസിഡന്റ് സ്വാമിനാഥൻ, സെക്രട്ടറി ശിവപ്രസാദ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, നേതാക്കളായ പ്രേം ദുരൈ, ജയപ്രകാശ്, വിനോദ്,സന്തോഷ്, ഷണ്മുഖൻ, പ്രശാന്തൻ എന്നിവർ സംസാരിച്ചു.