mohandas-
മോഹൻദാസ്

എഴുകോൺ: മാറനാട്‌ കടലായ് മഠം ദേവി ക്ഷേത്രത്തിന്റെ കളത്തട്ട് ജംഗ്ഷനിലെ കാണിക്കവഞ്ചിയുടെ പൂട്ട് കുത്തി പൊളിച്ച് മോഷണം നടത്തിയയാൾ അറസ്റ്റിൽ. ഇരണൂർ പനവേലി ഉമാ നിലയത്തിൽ മോഹൻദാസ് ( രമണൻ) ആണ് അറസ്റ്റിലായത്. 2120 രൂപയാണ് അപഹരിച്ചത്. ജില്ലയിലും പുറത്തുമായി ആറോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എഴുകോൺ സ്റ്റേഷൻ ഓഫീസർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്. ഐ. ഉണ്ണികൃഷ്ണ പിള്ള സി. പി .ഒ മാരായ കിരൺ , പ്രബോധ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.