photo
കരുനാഗപ്പള്ളി നഗരസഭാ വികസന സെമിനാർ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ വിഷൻ കരുനാഗപ്പള്ളി എന്ന പേരിൽ വികസന സെമിനാർ നടത്തി. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എ.ഫൈസൽ സ്വാഗതം പറഞ്ഞു. ധനകാര്യ ജോയിന്റ് ഡയറക്ടർ സായൂജ്യ പദ്ധതി വിശദീകരണം നടത്തി. വാർഷിക പദ്ധതി അവതരണം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ എ.സുനിമോൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. ശോഭന, ഇന്ദുലേഖ, ഡോ. പി. മീന, എൽ. ശ്രീലത, നഗരസഭാ കൗൺസിലർമാരായ എം. അൻസാർ, സതീഷ് തേവനത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു.