കൊല്ലം: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി എൻ.എസ് സഹകരണ ആശുപത്രിയിൽ ബ്ലഡ് ഡോണേഴ്‌സ് ക്ലബ്ബ് ആരംഭിക്കുന്നു. എൻ.എസ് ബ്ലഡ് ഡോണേഴ്‌സ് ക്ലബ്ബ് എന്ന പേരി​ലുള്ള ക്ലബ്ബിന്റെയും രക്തദാന ക്യാമ്പിന്റെയും ഉദ്ഘാടനം ഇന്നു രാവിലെ 10 ന് ആശുപത്രി ഫെസിലിറ്റേഷൻ സെന്ററിൽ പ്രസിഡന്റ് പി.രാജേന്ദ്രൻ നിർവഹിക്കും. ഫോൺ​: 0474-2726902