photo
സംഘാടക സമിതി യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വിജയമ്മ ലാലി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.എസ്.താര, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഐ.ഷിഹാബ്, ജില്ലാ കമ്മിറ്റി അംഗം ജഗത് ജീവൻ ലാലി എന്നിവർ സംസാരിച്ചു. തുടർന്ന് 501 അംഗ ജനറൽ കമ്മിറ്റിയേയും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. അഡ്വ.എം.എസ്. താര, ഐ.ഷിഹാബ്, വിജയമ്മ ലാലി, ജെ. ജയകൃഷ്ണപിള്ള, ജഗത് ജീവൻ ലാലി, ഡോ.വള്ളിക്കാവ് മോഹൻദാസ് (രക്ഷാധികാരികൾ), ബി. ശ്രീകുമാർ ( ചെയർമാൻ), പഠിപ്പുര ലത്തീഫ് (വൈസ്ചെയർമാൻ),ആർ.രവി (കൺവീനർ) , യു.കണ്ണൻ (ജോ. കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.