 
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ തീരമേഖലയിൽ പ്രവർത്തിച്ചു വരുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എ.എം.ആരിഫ് എം. പി നിർവഹിച്ചു. സി. ആർ. മഹേഷ് എം. എൽ. എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ എൻജിനീയർ എസ്. എസ്. ഷിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ സ്ഥിരം സമിതി ആദ്ധ്യക്ഷ രായ ഡോ. പി.മീന, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, ഡിവിഷൻ കൗൺസിലർമാരായ സിംലാൽ, പുഷ്പാംഗദൻ, സതീഷ് തേവനത്ത്, സഫിയത്ത് ബീവി, ബുഷ്റ അസ്ലം, സീമാ സഹജൻ, മഹേഷ് ജയരാജ്, മുഹമ്മദ് മുസ്തഫ, ശിബു, നഗരസഭാ സൂപ്രണ്ട് വിനോദ് തുടങ്ങിയവർ പങ്കെടുത്തു. 32 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.