kunnathoor
യൂത്ത് കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോഡ് ഉപരോധവും ധർണയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്.അബ്‌ദുൾ ഖലീൽ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : നവീകരണം നിലച്ച ചക്കുവള്ളി - പുതിയകാവ് റോഡിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധവും സായാഹ്ന ധർണയും നടന്നു.

ശൂരനാട് വടക്ക് കെ.സി.ടി മുക്കിലെ റേഷൻ കടയും മറ്റ് വ്യാപാര സ്ഥാപനങ്ങളും ഓട്ടോ സ്റ്റാൻഡും സ്ഥിതി ചെയ്യുന്നതിനാൽ മുമ്പിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക, അറ്റകുറ്റപ്പണി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്.അബ്‌ദുൾ ഖലീൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഷാഫി ചെമ്മാത്ത്,വിഷ്ണു വിജയൻ,ജോസ് ജോർജ്,ഷാനു പെരുംകുളം,സരസ ചന്ദ്രൻ, അരുൺ ഗോവിന്ദ്, ഷെമീം ഷാജി, അനസ്‌,സാബു,അനന്ദു ആനയടി,അൻഷാദ് എന്നിവർ സംസാരിച്ചു.