 
കുളത്തൂപ്പുഴ: കേന്ദ്രസർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി കുളത്തൂപ്പുഴ പഞ്ചായത്ത് സമിതിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ വികാസ് തീർത്ഥ ബൈക്ക് റാലി സംഘടിപ്പിച്ചു. ബി. ജെ.പി കുളത്തൂപ്പുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇല്ലിക്കുളംജയകുമാർ ബൈക്ക് റാലി ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വടമൺബിജു പതാക കൈമാറി. ചടങ്ങിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം ആലഞ്ചേരി ജയചന്ദ്രൻ, മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യൻ പിള്ള, ജയകൃഷ്ണൻ, കൈലാസംമുരളി, അനിൽകുമാർ, ഏരൂർ അനിൽ, ചന്ദ്രലേഖ, ഭാരതീപുരം ലാൽകുമാർ എന്നിവർ നേതൃത്വം നൽകി.