rsp-
കെ.എം.എം.എൽ ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയന്റെ (യു.ടി.യു.സി ) നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ചവറ: സ്വകാര്യകുത്തകകൾക്ക് ഗുണകരമാകുന്ന തരത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതിയും സംസ്ഥാന സർക്കാരിന്റെ മൗനവും കരിമണൽ ഖനനം സ്വകാര്യകുത്തകകൾക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അത് എന്തു വിലകൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

കെ.എം.എം.എൽ ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയന്റെ (യു.ടി.യു.സി ) നേതൃത്വത്തിൽ കമ്പനിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളിൽ വിരളിപൂണ്ട സി.പി.എം നേതൃത്വം രാത്രിയിൽ

ഗുണ്ടകളെ ഉപയോഗിച്ച് യൂണിയന്റെ ഫ്ളക്സ് ബോർഡുകളും ഉദ്ഘാടനവേദിയും തല്ലിതകർത്തതായി അദ്ദേഹം ആരോപിക്കുകയും അപലപിക്കുകയും ചെയ്തു.

ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കോക്കാട്ട് റഹീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി മനോജ് മോൻ സ്വാഗതം പറഞ്ഞു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം.സാലി, മണ്ഡലം സെക്രട്ടറി അഡ്വ.ജെസ്റ്റിൻ ജോൺ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി.സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായ വി.എൻ.രാജു, അനൂബ്, സുരാജ്, സാലു, സഹദേവൻ, ദിനേശ് മോഹൻ, സേവ്യർ ഡിക്രൂസ്, സജൻ സിംഗ്, പൂന്തല ബാബു, താജ് പോരൂക്കര, വാഹിദ്, പ്രദീപ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.