 
പുനലൂർ: ജനാധിപത്യമഹിള അസോസിയേഷൻ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പ്രകടനവും യോഗവും സംഘടിപ്പിച്ചത്. സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി ഓഫിസിന് സമീപത്ത് നിന്ന് കനത്ത പൊലീസ് സന്നാഹത്തോടെ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റിയ ശേഷം പോസ്റ്റോഫീസ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം അസോസിയേഷൻ ഏരിയ സെക്രട്ടറിയും മുൻ തെന്മല പഞ്ചായത്ത് പ്രസിഡന്റുമായ ആർ.ലൈലജ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ വസന്തരഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രീജ പ്രസാദ്, അജിത പ്രതാപൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റാണി ജേക്കബ്, മണിബാബു, ഷാജിത, റഷീദ, സിന്ധുഗോപകുമാർ, സുശീല രാധാകൃഷ്ണൻ, ശ്രിലത തുടങ്ങിയവർ സംസാരിച്ചു.