കരിദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ടൗണിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പ്രകടനം
കരുനാഗപ്പള്ളി: ഇന്ദിരാഭവൻ ആക്രമിച്ച സി.പി.എം നടപടിയിലും സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഇ.ഡി.യെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ള നേതാക്കളെ ആക്രമിച്ച ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. നഗരത്തിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ, കോൺഗ്രസ് നേതാക്കളായ കെ.സി രാജൻ, തൊടിയൂർ രാമചന്ദ്രൻ, ആർ രാജശേഖരൻ, എം.അൻസാർ, ചിറ്റുമുല നാസർ, ബിന്ദു ജയൻ, എൽ.കെ.ശ്രീദേവി, മുനമ്പത്ത് വഹാബ്, മുനമ്പത്ത് ഗഫൂർ, മണിലാൽ എസ്. ചക്കാലത്തറ, എൻ. രമണൻ, ജവാദ്, ജയകുമാർ, മേലൂട്ട് പ്രസന്നകുമാർ, എ.എ. അസീസ്, ഷിബു എസ്. തൊടിയൂർ, അഡ്വ. അനിൽകുമാർ എന്നിവർ സംസാരിച്ചു.