 
ഓച്ചിറ: കെ.പി.സി.സി ഓഫീസ് ആക്രമിച്ച സി.പി.എം നടപടിയിൽ പ്രതിഷേധിച്ച് ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നു. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ, മണ്ഡലം പ്രസിഡന്റുമാരായ ബി.എസ്.വിനോദ്, അശോകൻ കുറുങ്ങപ്പള്ളി, കെ.എം. നൗഷാദ്, ക്ലാപ്പന ബിജു, ഓച്ചിറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, കെ.എസ് പുരം സുധീർ, അയ്യാണിക്കൽ മജീദ്, കെ.വി. സൂര്യകുമാർ, അഡ്വ. സജീവ്, കെ.എൻ. പത്മനാഭപിളള, നീലികുളം രാജു, ബി. സെവന്തികുമാരി തുടങ്ങിയവർ പങ്കെടുത്തു.