1-
ഡോ. പുനലൂർ സോമരാജന്റെ പിതാവ് എം. ചെല്ലപ്പന്റെ സ്മരണവാർഷികവും ചെല്ലപ്പൻ-ശാരദ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്‌കാര സമർപ്പണവും മുൻ മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം: ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജന്റെ പിതാവ് എം. ചെല്ലപ്പന്റെ സ്മരണവാർഷികവും ചെല്ലപ്പൻ-ശാരദ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്‌കാര സമർപ്പണവും മുൻ മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു.

ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ 11,111 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് കവിയും ഗാനരചയിതാവുമായ ദേവദാസ് ചിങ്ങോലി, സംഗീതസംവിധായകൻ അഞ്ചൽ ഉദയകുമാർ എന്നിവർക്ക് കെ. രാജു സമ്മാനിച്ചു.

സി ആൻഡ് എസ് ഫൗണ്ടേഷൻ രക്ഷാധികാരി കെ. ധർമ്മരാജൻ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, ചലച്ചിത്ര ഛായാഗ്രാഹകൻ കെ.പി. നമ്പ്യാതിരി, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, പുനലൂർ മുൻസിപ്പൽ കൗൺസിലർ ഡി. ദിനേശൻ, ഫൗണ്ടേഷൻ ഭാരവാഹികളായ വി.സി. സുരേഷ്, വി.എസ്. സതീഷ് ചന്ദ്രൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഉറ്റവർ ഉപേക്ഷിച്ച, പത്തനാപുരം കുണ്ടയം മുളമൂട്ടിൽ തെക്കേതിൽ സുന്ദരേശനെ (60) പത്തനാപുരം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ ഗാന്ധിഭവനിലെത്തിക്കുകയും ചടങ്ങിൽവച്ച് കെ. രാജു അദ്ദേഹത്തെ ഗാന്ധിഭവനിലേക്ക് സ്വീകരിക്കുകയും ചെയ്തു.