കരുനാഗപ്പള്ളി: ജനതാദൾ(എസ്) കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതര സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. 'മുറിയരുത്, മുറിക്കരുത് എന്റെ ഇന്ത്യയെ' എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാന വ്യാപകമായി പരിപാടി സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് കരിമ്പാലിൽ ഡി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കമറുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എൻ.ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് എസ്.പൈനുംമൂട്, അബ്ദുൽസലാം, ഷമീർ കൊട്ടിലപ്പാട്, രാജിലാൽ, മാധവൻ എന്നിവർ സംസാരിച്ചു.