prathishedham-
കുരീപ്പുഴ ഡിവിഷനിലെ ആനേഴത്തുമുക്കിലെ ഗാന്ധി സ്തൂപം അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊല്ലം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

കൊല്ലം: കുരീപ്പുഴ ഡിവിഷനിലെ ആനേഴത്തുമുക്കിലെ ഗാന്ധി സ്തൂപം അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊല്ലം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ആർ. രമണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചെറാശ്ശേരി കൃഷ്ണകുമാർ, ഗോപീകൃഷ്ണൻ, ഗീതാകൃഷ്ണൻ, കുരീപ്പുഴ യഹിയ, ബിജു മതേതര, എം.എസ്. സിദ്ദിഖ്, പി. രാജു, ഹക്കിം, ഹരിദാസൻ, ഉദയ, സുബി, മാറപാട്ടു രമേശ് എന്നിവർ സംസാരിച്ചു. ഗിരീഷ്, മുഹമ്മദ് കുഞ്ഞ്, ഷംനാദ്, സിദ്ദിഖ് കുളമ്പി, അജിത് കുമാർ, ശശിധരൻ, അനിൽ പെഴത്തിൽ, വേണു, സുധാകരൻ എന്നിവർ നേതൃത്വം നൽകി.