തഴവ: മൃഗസംരക്ഷണ മേഖലയിൽ പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ തഴവ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുത്തൻ സംരംഭകർക്ക് ഉദാര വായ്‌പ പദ്ധതികൾക്ക് സർക്കാർ രൂപം നൽകും. കൂടാതെ സംരംഭം ലാഭകരമാകുന്നതിന് ശാസ്ത്രീയ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. സി.ആർ മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, കൃഷി ഓഫീസർ എൻ.ടി സോണിയ, മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷൈലജ, അഡ്വ.ആർ.അമ്പിളിക്കുട്ടൻ, മിനി മണികണ്ഠൻ, ബി.ബിജു, എസ്.ശ്രീലത, മധു മാവോലി, റാഷിദ് വാഹിദ് എന്നിവർ സംസാരിച്ചു.