
കൊല്ലം: തെക്കേവിള കെ.ബി നഗർ - 161എയിൽ (വേദം) പരേതരായ വാരണപ്പള്ളിൽ വിജയരാഘവന്റെയും എസ്.എൻ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫ. സി.എൻ. മീനാക്ഷിയുടെയും മകൻ റിട്ട. എൽ.ഐ.സി ഡെവലപ്പ്മെന്റ് ഓഫീസർ വിനോദ് വിജയരാഘവൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡോ. എസ്.വൈ. ഗംഗ (ഷൊർണൂർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ). മകൾ: ഡോ. അഖില വിനോദ്. മരുമകൻ: ഡോ. വിഷ്ണു ഗോപിനാഥ്. സഹോദരങ്ങൾ: ഡോ. റാണി, സന്തോഷ്. സഞ്ചയനം 18ന് രാവിലെ 9ന് തെക്കേവിള വേദത്തിൽ.