 
ഓച്ചിറ: വരവിള ബ്രദേഴ്സ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ലോകപരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്തംഗം ഷീജ ഉദ്ഘാടനം ചെയ്തു. ക്ലബ്, ബാലവേദി അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇനം വൃക്ഷതൈ വിതരണവും 25 കുടുംബങ്ങൾക്ക് തെങ്ങിൻതൈ വിതരണവും നടന്നു. തുടർന്ന് പരിസ്ഥിതി ബോധവത്കരണ സെമിനാറും നടന്നു.