കൊല്ലം: മടിയിൽ കനമുള്ളതുകൊണ്ടാണ് പിണറായി വഴിയെ ഭയക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതികളുടെ ഗുണഭോക്താളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഗരീബ് കല്യാൺ സഭ ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്. ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ, സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാമണി, എ.ജി. ശ്രീകുമാർ, വെറ്റമുക്ക് സോമൻ, അജിമോൻ, ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ്, ജില്ലാ ഭാരവാഹികളായ കൊട്ടിയം സുരേന്ദ്രനാഥ്, ശശി കലാറാവു, ബി. ബിജു പുത്തയം, ബി.ശ്രീകുമാർ, രാജേശ്വരി രാജേന്ദ്രൻ, ദീപ സഹദേവൻ, പ്രശാന്ത് ചാത്തന്നൂർ, ശ്രീനാഥ്, സുനിൽകുമാർ, കെ.ആർ. രാധാകൃഷ്ണൻ, അനിൽകുമാർ, മോർച്ച ജില്ലാ പ്രസിഡന്റുമാരായ വിഷ്ണു പട്ടത്താനം, ആറ്റുപുറം സുരേഷ്, പ്രകാശ് പാപ്പാടി, ബബുൽദേവ്, ശാലിനി രാജീവ്, മീഡിയാ ജില്ലാ കൺകൺവീനർ പ്രതിലാൽ എന്നിവർ പങ്കെടുത്തു.