congras-
കോൺഗ്രസ് കരിദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എഴുകോണിൽ നടത്തിയ പ്രകടനം.

എഴുകോൺ : കെ.പി.സി.സി ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി എഴുകോണിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനവും യോഗവും നടത്തി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷനായി. കെ.ജയപ്രകാശ് നാരായണൻ, സജീവ് ബാബു, ജലജ സുരേഷ്, ചാലുക്കോണം അനിൽ കുമാർ, ശ്രീകുമാർ, ഷാബു രവീന്ദ്രൻ , മഹേഷ് പാറയ്ക്കൽ,കെ.ആർ. ഉല്ലാസ്, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. അലിയാര് കുഞ്ഞ്, രാധാകൃഷ്ണ പിള്ള, സുപ്രസേനൻ, ഹരികുമാർ, അജയകുമാർ കടയ്ക്കോട്, മാത്തുണ്ണി തരകൻ, സുദേശൻ കോട്ടാത്തല, ജെ.വിജയൻ, ഖാദർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കെ.പി.സി. സി ആസ്ഥാനത്തിനും കോൺഗ്രസ് ഓഫീസുകൾക്കും നേരേ നടന്ന സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു കരിദിനാചരണം.