udf-
പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കറുത്ത മതിൽകെട്ടി ഒപ്പുശേഖരണ പരിപാടി യുഡിഎഫ് ജില്ലാ കൺവീനർ അഡ്വക്കറ്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച കറുപ്പ് മതിൽ കെട്ടി പ്രതിഷേധം യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സുഭാഷ് പുളിക്കൽ, എസ്. ശ്രീലാൽ, എ.ഷുഹൈബ്, സിസിലി സ്റ്റീഫൻ, പ്രതീഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് എം. സുന്ദരേശൻപിള്ള, പാരിപ്പള്ളി വിനോദ്, ടിങ്കു പ്ലാക്കാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, വൈസ് പ്രസിഡന്റ് സാജൻ, സുരേഷ് ബാബു, ജോൺ അബ്രഹാം, വട്ടക്കുഴിക്കൽ മുരളീധരൻപിള്ള, സജി സാമുവൽ, ചാത്തന്നൂർ മുരളി, ശാന്തികുമാർ, അഡ്വ. സിമ്മിലാൽ, ബി. അനിൽ കുമാർ, സുനിൽ കുമാർ, രാധാകൃഷ്ണപിള്ള, പൊഴിക്കര വിജയൻ പിള്ള, സുധീർകുമാർ, സിജി പഞ്ചവടി, ബിൻസി വിനോദ്, മനോജ് ലാൽ, സി.ആർ. അനിൽ കുമാർ, ശ്രീലാൽ ചിറയത്ത്, വിനോദ് ആദിച്ചനല്ലൂർ, പി.ഒ. മാണി, പ്രശാന്ത് പൂയപ്പള്ളി, ഗിരീഷ് കുമാർ, ഷാജി മാത്യു എന്നിവർ നേതൃത്വം നൽകി