dyfi-
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ജില്ലാ പ്രസിഡന്റ് ടി.ആർ. ശ്രീനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.ആർ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ട്രഷറർ എസ്. ഷബീർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ശബരിനാഥ് സ്വാഗതം പറഞ്ഞു. ഡോ. സാൻഷിയ, ബ്ലോക്ക് സെക്രട്ടറി മനുദാസ് എന്നിവർ സംസാരിച്ചു. പാലത്തറ എൻ.എസ് സഹകരണ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. അമ്പതിലധികം വനിതകൾ രക്തം ദാനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മീര എസ്.മോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു. പവിത്ര എന്നിവർ നേതൃത്വം നൽകി.