aisha

കൊല്ലം: മകന്റെ വീട്ടിലെത്തി മടങ്ങവേ മാതാവ് ബൈക്കിടിച്ച് മരിച്ചു. തൃക്കരുവ ഇഞ്ചവിള ജയന്തി കോളനിയിൽ പരേതനായ യൂനുസ്‌കുട്ടിയുടെ ഭാര്യ ആയിഷാ ബീവിയാണ് (65) മരിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെ കിളികൊല്ലൂർ മൂന്നാംകുറ്റി സിയാറത്തുംമൂട് പള്ളിക്ക് സമീപമായിരുന്നു അപകടം.

അറനൂറ്റിമംഗലത്തെ മകന്റെ വീട്ടിലെത്തി മടങ്ങും വഴിയാണ് അപകടം. ഓടിക്കൂടിയവർ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: നിസാമുദ്ദീൻ, നിസാറുദ്ദീൻ, നാസറുദ്ദീൻ, നൗഷാദ്.
മരുമക്കൾ: റസിയാ ബീവി, റഷീദാ ബീവി, സജീനാബീവി, ഷെറിൻ. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ തൃക്കരുവ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും.