തൊടിയൂർ: കർഷകത്തൊഴിലാളി നേതാവായിരുന്ന പി.കെ.കുഞ്ഞച്ചന്റെ ഓർമ്മദിനത്തിൽ കെ.എസ്.കെ.ടി.യു കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടന്നു. തൊടിയൂർ കാര്യാടി ജംഗ്ഷനിൽ നടന്ന സമ്മേളനം കെ.എസ്.കെ.ടി.യു ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ആർ.സോമൻപിള്ള അദ്ധ്യക്ഷനായി.സെക്രട്ടറി ക്ലാപ്പന സുരേഷ് സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.കനകം അനുസ്മരണ പ്രഭാഷണം നടത്തി. വനിത സബ് കമ്മിറ്റി അംഗം പ്രസന്ന,
സി.ദേവദാസ്, ദത്ത്, മുരളീധരൻപിള്ള,കെ.ആർ.സജീവ് എന്നിവർ സംസാരിച്ചു.