തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൊടിയൂർപഞ്ചായത്തിലെ ബേക്കറികൾ, ഹോട്ടലുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവന്ന ഒരു ഷവർമ കട പൂട്ടിച്ചു. പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചതിന് രണ്ട് ഹോട്ടലുകൾക്കും നിരോധിത പുകയില ഉത്പ്പന്നങ്ങൾ കൈവശം വച്ച മുറുക്കാൻ കടക്കാരന് പിഴചുമത്തുകയും ചെയ്തു. 5 ഹോട്ടലുകൾക്കും 4 ബേക്കറി കൾക്കും നോട്ടീസ് നൽകി
മെഡിക്കൽ ഓഫീസർ ഡോ. സമീന, ഹെൽത്ത് ഇൻസ്പെക്ടർ അജിത് കുമാർ, പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതിനിധിയായ ടിജോ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അംഷാജ്, ജഗദീഷ് ചന്ദ്രൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും അറിയിച്ചു.