malsya-
യൂത്ത് കോൺഗ്രസ്സുകാർ തകർത്ത ചവറയിലെ വീടുകൾ മൽസ്യഫെഡ് ചെയർമാർ ടി.മനോഹരൻ സന്ദർശിച്ചു.

ചവറ: പന്മനയിൽ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പ്രവർത്തകർക്കും നേരെ വ്യാപക ആക്രമണം. ബിയർ കുപ്പികളും കല്ലും ഉപയോഗിച്ച് വീടിന്റെ ജനൽചില്ലുകളും ഗേറ്റും അടിച്ചു തകർത്തു,​ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗവും കർഷക സംഘം ഏരിയാ പ്രസിഡന്റുമായ പി.കെ. ഗോപാലകൃഷ്ണൻ, കോലം ബി ബ്രാഞ്ച് സെക്രട്ടറി അനിൽ, കളരി ബ്രാഞ്ച് സെക്രട്ടറി എം. അരുൺ, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് രാഹുൽ രമണൻ, കോലം, ആക്കൽ ബ്രാഞ്ച് അംഗങ്ങളായ രാജു,അൽ അമീൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 10.45 ഓടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ബൈക്കുകളിൽ മാരകായുധങ്ങളുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് സി. പി. എം നേതാക്കൾ ആരോപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി. മനോഹരൻ, ഏരിയാ സെക്രട്ടറി ആർ.രവീന്ദ്രൻ എന്നിവർ ആക്രമണം നടന്ന വീടുകൾ സന്ദർശിച്ചു.