കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിൽ മേഖല സമ്മേളനങ്ങൾസംഘടിപ്പിക്കുന്നു. 42 ശാഖകളെ പങ്കെടുപ്പിച്ച് ചടയമംഗലം, ചിതറ, കടയ്ക്കൽ എന്നിങ്ങനെ 3 മേഖല സമ്മേളനങ്ങളാണ് നടത്തുന്നത്. ചടയമംഗലം മേഖലാസമ്മേളനം ജൂലായ് 3ന് ഉച്ചക്ക് 2ന് നിലമേൽ ശാഖ ഹാളിൽ നടക്കും. വേങ്ങൂർ -ചെറുവക്കൽ, തേവന്നൂർ, ഇളമാട്, ആക്കൽ, ചെറിയവെളിനല്ലൂർ, ചടയമംഗലം, ഇടയ്ക്കോട്, തെരുവിൻഭാഗം, കുരിയോട്, ചുണ്ട, നിലമേൽ ശാഖകളാണ് പങ്കെടുക്കേണ്ടത്.
ജൂലായ് 24 ഉച്ചക്ക് 2ന് വളവുപച്ച ശാഖാ ഡിറ്റോറിയത്തിൽ ചിതറ മേഖലയിലുള്ള മടത്തറ, ഇലവുപാലം, കൊച്ചാലുംമൂട്, ചിറവൂർ, ചക്കമല, ചിതറ, പുതുശ്ശേരി, ഐരകുഴി, കാഞ്ഞിരത്തുംമൂട്, ദർഭക്കാട്, പാങ്ങലുകാട്, കുമ്മിൾ, തുടയന്നൂർ, വയല, വളവുപച്ച ശാഖകൾ പങ്കെടുക്കുന്ന സമ്മേളനം നടക്കും.
ആഗസ്റ്റ് 28 ഉച്ചക്ക് 2ന് കടയ്ക്കൽ മേഖല സമ്മേളനം കടയ്കൽ യൂണിയൻ ഹാളിൽ നടക്കും.ആറ്റുപുറം, പുല്ലുപണ, തച്ചോണം, ഇയ്യാക്കോട്,ഇരുന്നൂട്ടി മുല്ലക്കര, മിഷ്യൻകുന്നു, കാര്യം, ഇടത്തറ, വെള്ളാർവട്ടം, ശങ്കർ നഗർ, കുറ്റിക്കാട്, കോട്ടുക്കൽ, ആൽത്തറമൂട്, കാരയ്ക്കാട് , കോട്ടപ്പുറം തുടങ്ങിയ ശാഖകൾ പങ്കെടുക്കും. കടയ്ക്കൽ ടൗൺമേഖല സമ്മേളനങ്ങളിൽ 14 ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, 5 വനിതാസംഘം പ്രതിനിധികൾ,5 യൂത്ത്മൂവ് മെന്റ് പ്രതിനിധികൾ, മൈക്രോ യൂണിറ്റ് കൺവീനർ, ജോയിന്റ് കൺവീനർമാർ എന്നിവർ പങ്കെടുക്കും. മേഖല സമ്മേളനങ്ങളിൽ എല്ലാ ശാഖാ ഭാരവാഹികളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻചാർജുമായ ഡി. ചന്ദ്രബോസ് അറിയിച്ചു.